‘ലവ് 24*7’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തി. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു. ഇപ്പോളിതാ മേക്കപ്പില്ലാത്ത മുഖം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിഖില വിമൽ. ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ എന്ന ചോദ്യത്തിന് മറുപടിയായി താരം മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതാണ് ശരിയായ മുഖം; മേക്കപ്പില്ലാത്ത ചിത്രം പങ്കുവച്ച് നിഖില വിമല്‍..!
Also Read
You might also like
Comments are closed.