Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പ്രത്യേക ഭക്ഷ്യോത്പന്ന കിറ്റ് വിതരണം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. ഏപ്രില്‍ രണ്ടിന് ആരംഭിച്ച കിറ്റ് വിതരണം നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സംസ്ഥാനത്തുതന്നെ ആദിവാസികള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം മാറി. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 5,237 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കിയതെന്ന് ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 15 കിലോ അരി, ഒരു കിലോ കടല, ഒരു കിലോ വന്‍പയര്‍, ഒരു ലിറ്റര്‍ വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളടങ്ങിയ 1,000 രൂപയുടെ കിറ്റാണ് എത്തിച്ചു നല്‍കിയത്. ത്രിവേണി കണ്‍സ്യൂമര്‍ ഫെഡ് മുഖേനയാണ് കിറ്റ് തയ്യാറാക്കിയത്.

You might also like

Comments are closed.