Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19: കേരളത്തിന് ആശ്വാസം, കൊവിഡ് രണ്ടാം ഘട്ടവും നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകി കൊവിഡ് രണ്ടാം ഘട്ടവും നിയന്ത്രണത്തിലേക്ക്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഇത്തരത്തിൽ ഒരു കണക്കു കൂട്ടലിലേക്ക് എത്തിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തന്‍കോട് ആശങ്കകള്‍ മാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലുള്ളത് നാലുപേര്‍ മാത്രമാണ്. കാസർഗോഡ് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കൂടുതലായിരുന്നു എങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ അത്രകണ്ട് രൂക്ഷമല്ല.

You might also like

Comments are closed.