ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യ അതിജീവന കിറ്റിന്റെ വിതരണം ജില്ലയിലെ എ എ വൈ കാര്‍ഡുടമകള്‍ക്ക് ഇന്ന് (ഏപ്രില്‍ 9) തുടക്കം കുറിക്കും. ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണത്തിനാണ് ഇന്ന്(ഏപ്രില്‍ 9) മുന്‍തൂക്കം നല്‍കുക.
കൊല്ലം താലൂക്കില്‍ 17,353, കൊട്ടാരക്കര താലൂക്കില്‍ 10,366, പത്തനാപുരം താലൂക്കില്‍ 3,642, കരുനാഗപ്പള്ളിയില്‍ 8023, കുന്നത്തൂര്‍ താലൂക്കില്‍ 3364, പുനലൂര്‍ താലൂക്കില്‍ 5,735 എ എ വൈ കുടുബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സപ്ലൈകോയുടെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ ഡിപ്പോകളില്‍ തയ്യാറാക്കിയ അതിജീവന കിറ്റുകള്‍ ഇന്നലെ(ഏപ്രില്‍ 8) മുതല്‍ റേഷന്‍ കടകളില്‍ എത്തിച്ചു തുടങ്ങി. എ എ വൈ കാര്‍ഡുടമകള്‍ ഏപ്രില്‍ 11 വരെ അവരവരുടെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍ കടകളില്‍ നിന്ന് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. റേഷന്‍ പൊര്ട്ടബിലിറ്റി സംവിധാനം അതിജീവന കിറ്റ് വിതരണത്തില്‍ ഉണ്ടായിരിക്കുന്നതല്ല.
You might also like
Comments are closed.