Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക്ഡൗണിന് ശേഷം ഒ​ക്ടോ​ബ​ര്‍ 15വ​രെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത

ന്യൂ​ഡ​ല്‍​ഹി: ലോക്ക്ഡൗണിന് ശേഷവും ഒ​ക്ടോ​ബ​ര്‍15​വ​രെ രാ​ജ്യ​ത്തെ ഹോ​ട്ട​ലു​ക​ളും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് ടൂ​റി​സം വകുപ്പിൻറെ പേ​രി​ല്‍ പ്രചരിക്കുന്നത് വ്യാ​ജ​വാ​ര്‍​ത്ത. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഇതിൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ വ്യക്തമാക്കി.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ഹോ​ട്ട​ലു​ക​ളും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി​ നൽകിയിട്ടുണ്ട്. ഇ​തി​നി​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15വരെ തുറന്ന് പ്രവർത്തിക്കില്ലായെന്ന വ്യാ​ജ​വാ​ര്‍​ത്ത സോഷ്യൽമീഡിയയിൽ പ്ര​ച​രി​ച്ച​ത്.

You might also like

Comments are closed.