Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19: ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം തുടരുന്നു

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹംതുടരുന്നു. കെഎസ്ഇബി വർക്കേഴ്സ് അസോ. (സിഐടിയു) ഒരു കോടി പത്ത് ലക്ഷം രൂപ, കോട്ടയത്തെ സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ, കൊല്ലം എൻഎസ് ഹോസ്പിറ്റൽ 1 കോടി രൂപ, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് ഒരു ലക്ഷത്തി ഏഴായിരം, നാട്ടിക ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്വലപ്പാട് 53.86 ലക്ഷം, മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം ലഭിച്ച തുക. കൂടാതെ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം, ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം, കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടർ ക്ഷേമനിധി ബോർഡ് 25 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം, കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം, അന്തരിച്ച മഹാകവി ഒ എൻ വിയുടെ കൃതികൾ മുൻനിർത്തി ഒരുവർഷ കാലയളവിൽ ലഭിച്ച റോയൽറ്റി തുകയായ രണ്ടുലക്ഷം രൂപ രൂപ ഒ.എൻ.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.

You might also like

Comments are closed.