മുംബൈ: കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിൽ ധാരാവി ചേരി പൂർണമായും അടച്ചിടാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നിലവിൽ 13 പേർക്കാണ് ധാരാവിയിൽ രോഗം റിപ്പോർട്ട് ചെയ്തത്.
കോവിഡ് ബാധിച്ച് ധാരാവിയിൽ ഒരാൾ കൂടി മരിച്ചതിൻറെ പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നടപടിയെടുക്കാൻ ആലോചിക്കുന്നത്. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് രോഗ ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു.
ധാരാവി ചേരിയിൽ അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം പേരാണു തിങ്ങി പാർക്കുന്നത്. ധാരാവിയിലെ പ്രദേശങ്ങളായ ഡോ. ബലിഗനഗർ, വൈഭവ് അപ്പാർട്ട്മെന്റ്, മുകുന്ദ് നഗർ, മദീന നഗർ എന്നിവിടങ്ങൾ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments are closed.