ഡൽഹി: രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി എയിംസിലെ 30 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. കാര്‍ഡിയോ ന്യൂറോ സെന്ററില്‍ ചികിത്സയിലായിരുന്ന എഴുപതുകാരന് ബുധനാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇയാളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവായതോടെ രോഗിയുമായി അടുത്ത് ഇടപഴകിയ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയതെന്നും ആര്‍ക്കും രോഗലക്ഷണമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
You might also like
Comments are closed.