ഭുവനേശ്വര്‍: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ഒഡീഷ സർക്കാർ . സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് റെയില്‍, വ്യോമ സര്‍വീസുകള്‍ നിർത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
You might also like
Comments are closed.