തിരുവനന്തപുരം: പോത്തൻകോട് കോവിഡ് ആശങ്കകൾ മാറി തുടങ്ങിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് രോഗം ബാധിച്ച് പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് മരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇപ്പോൾ ആശങ്കകൾ മാറിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് പരിശോധനയ്ക്കായി അയച്ച സാംപിളുകൾ എല്ലാം നെഗറ്റീവായിരുന്നെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് രോഗ വ്യാപന ഭീതിയെ തുടർന്നാണ് പോത്തൻകോട്ട് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. തലസ്ഥാനത്ത് നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments are closed.