കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി ഹെല്‍പ്പ് ഡെസ്കില്‍ യാത്രാ വിവരങ്ങളും ക്വാറന്റയിന്‍ വിശദാംശങ്ങളും കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷമാണ് രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. കവാടത്തിന് സമീപം ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമേ കൂട്ടിരിപ്പിനായി അനുവദിക്കുകയുള്ളു. യാതൊരു കാരണവശാലും സന്ദര്‍ശകരുടെ കൂടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. ഏകദേശം 150 തോളം ഗര്‍ഭിണികള്‍ ഒ പി യില്‍ ഓരോ ദിവസവും വരുന്നുണ്ട്. ഗര്‍ഭിണികളെ മാത്രം അകത്തേക്ക് കയറ്റിവിട്ട് ഒരു മീറ്റര്‍ ദൂരത്തില്‍ ഇരിപ്പിടം സജ്ജീകരിച്ച് ഇരുത്തുന്നുണ്ട്. കൊറോണ കാലഘട്ടത്തില്‍ ഗര്‍ഭിണികള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ചുള്ള ലഘുരേഖകളും വിതരണം ചെയ്യുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ പബ്ലിക് അനൗണ്‍സ്മെന്റ് വഴി തൂവാലയുടെയും ഫേസ് മാസ്കിന്റെയും ഉപയോഗത്തെ സംബന്ധിച്ചും കൈകഴുകലിനെ കുറിച്ചും സാമൂഹിക അകലത്തെക്കുറിച്ചും അറിയിപ്പുകള് നല്‍കുന്നുണ്ട്.
Prev Post
You might also like
Comments are closed.