തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രായം കൂടിയ തടവുകാർക്ക് പരോള്‍ നല്കാന് ശുപാര്‍ശ. 60 വയസിന് മുകളിലുള്ള പുരുഷന്മാര്ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പരോള്‍ നല്കാന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജയിലിലെ തിരക്ക് പരിഗണിച്ച് നേരത്തേ തന്നെ ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് പരോളും ജാമ്യവും നല്കി വന്നിരുന്നു. ഇതുവരെ 1400 ലധികം പേര്‍ക്കാണ് ഇത്തരത്തില്‍ പരോള്‍ നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പ്രായം കൂടിയ തടവുകാരെ കൂടി ഇത്തരത്തില്‍ പരോള്‍ നല്കി വീടുകളിലേക്ക് അയക്കാനായി ശുപാര്‍ശ നല്‍കിയിരിക്കുന്നത്.അപേക്ഷ അനുവദിച്ചാല്‍ സംസ്ഥാനത്ത് 108 പേര്‍ക്ക് 45 ദിവസത്തേക്ക് പരോള്‍ ലഭിക്കും.
Next Post
You might also like
Comments are closed.