കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 ന് ശേഷം ജില്ലയില്‍ പ്രവേശിച്ചവര്‍ക്ക് ഗൃഹനിരീക്ഷണം 28 ദിവസമായിരിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാ ഹൈ റിക്സ് ആളുകള്‍ക്കും ഗൃഹനിരീക്ഷണം 28 ദിവസമായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവായി.
സാമൂഹിക വ്യാപനം ഉള്ള സ്ഥലങ്ങളില്‍ നിന്നോ ക്ലസ്റ്ററായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നോ വരുന്നവര്‍ക്കും 28 ദിവസത്തെ ഗൃഹനിരീക്ഷണം നിര്‍ബന്ധമായിരിക്കും. സാമൂഹ്യ വ്യാപനം ഉള്ള സ്ഥലങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വചിക്കുന്ന പ്രകാരമായിരിക്കും.
അന്താരാഷ്ട്ര യാത്ര നടത്തിയവരെയെല്ലാം ഹൈ റിസ്ക്ക് കാറ്റഗറിയായി കണക്കാക്കിയിട്ടുണ്ട്. ഇവര്‍ ഹൈ റിസ്ക്ക് ക്വാറന്റയിനില്‍ (28 ദിവസം) കഴിയണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രചെയ്ത് മാര്‍ച്ച് 27 ന് ശേഷം ജില്ലയില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശിക്കുന്നവര്‍ക്കും 28 ദിവസത്തെ ഗൃഹനീരിക്ഷണം നിര്‍ബന്ധം.
സംസ്ഥാനത്തെ കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ നിന്നും ജില്ലയിലേക്ക് മാര്‍ച്ച് 27 ന് ശേഷം പ്രവേശിച്ചവരും ഇനി പ്രവേശിക്കുന്നവരും 28 ദിവസത്തെ നിര്‍ബന്ധ ഗൃഹനിരീക്ഷണത്തിലേര്പ്പെടണം.
You might also like
Comments are closed.