തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഹ്രസ്വകാല കോഴ്സ് ഒരുക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം(അസാപ്). വിദ്യാര്‍ഥികൾക്കായി സയന്‍സ്, കോമേഴ്സ്, ആര്‍ട്സ്, എഞ്ചിനീയറിംഗ് തുടങ്ങി 7 വിഭാഗങ്ങളായിത്തിരിച്ചുള്ള വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ഒരുക്കുന്നത്.
വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരധാരികള്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ അവസരങ്ങളെ സംബന്ധിച്ച് അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാര്‍ഥികളുമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. മാര്‍ച്ച് 31ന് ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസം രാവിലെ 11നും ഉച്ചകഴിഞ്ഞ് 4നും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് asapkerala.gov.in/ skillparkkerala.in എന്നീ വെബ്സൈറ്റുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
Comments are closed.