കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആറു താലൂക്കുകളിലായി കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ക്കുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേയാണിത്.
ഓരോ താലൂക്കിലും ആയിരം മുറികള്‍ വീതമുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. കൂടുതല്‍ ആവശ്യമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നു കളക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കളക്ടര്‍ നിര്‍ദേശിച്ചു.
എ.ഡി.എം. അലക്സ് പി. തോമസ്, ഡെപ്യുട്ടി കളക്ടര്‍മാരായ എസ്.എല്‍ സജികുമാര്‍, ബി.രാധാകൃഷ്ണന്, റാന്നി തഹസീല്‍ദാര്‍ സാജന് വി. കുര്യാക്കോസ്, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, വിവിധ താലൂക്ക് ഓഫീസുകളില്‍ നിന്നും തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Comments are closed.