തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രണ്ട് കണ്ടെയ്നറുകളിലായി കടത്താൻ ശ്രമിച്ച 26 ടൺ പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്പോസ്റ്റിലാണ് 26 ടൺ പഴകിയ മത്സ്യം പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഇന്നലെ നടന്ന പരിശോധനകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത 7557.5 കിലോഗ്രാം മത്സ്യം പിടികൂടിയിരുന്നു. സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഓപ്പറേഷൻ സാഗർ റാണിയിലൂടെ ആകെ ഈ സീസണിൽ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്
Comments are closed.