‘അങ്കമാലി ഡയറീസ്’ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടനാണ് ആന്റണി വർഗീസ്. ഇപ്പോളിതാ കൊറോണ ബോധവത്കരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
ആന്റണിയുടെ വാക്കുകൾ ഇങനെ;
. നമ്മളൊരുപാട് യാത്രകൾ ചെയ്തോണ്ടിരുന്ന ആളുകളാണ്, ഒരുപാട് ജോലികൾ ചെയ്തോണ്ടിരുന്ന ആൾക്കാരാണ്. ഒരുപാട് ആളുകളെ കണ്ടോണ്ടിരുന്ന ആൾക്കാരാണ്, ക്രിക്കറ്റും ഫുട്ബോളും കളിച്ചോണ്ടിരുന്ന ആൾക്കാരാണ്. പെട്ടെന്ന് കുറച്ച് ദിവസത്തേക്ക് ഇതൊന്നുമില്ലാതാകുമ്പോൾ നമുക്ക് മെന്റലി കുറച്ചധികം പ്രശ്നങ്ങളുണ്ടാകും, അതറിയാം. പക്ഷേ നമ്മളീ.. ലോക്ക് ഡൗണിന്റെ ഭാഗമായിട്ട് വീടുകളിൽ തന്നെയിരിക്കുക. പുറത്തേക്കിറങ്ങിക്കഴിഞ്ഞാൽ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന് പൊലീസ് കണ്ട് കഴിഞ്ഞാൽ നമ്മളെ പിടിച്ചോണ്ട് പോകും. രണ്ടാമത് കൊവിഡെങ്ങാനും നമുക്കാർക്കേലും വന്ന് കഴിഞ്ഞാൽ അത് നമ്മുടെ കുടുംബത്തിലെ ആളുകൾക്ക് വരാൻ സാധ്യതയുണ്ട്. അത് നമ്മുടെ നാട്ടിലെയാളുകൾക്ക് വരാൻ സാധ്യതയുണ്ട്. അതങ്ങനെ എല്ലാവരിലേക്കും പകരാൻ സാധ്യതയുണ്ട്. ഇപ്പോ ലോകത്തെ പല രാജ്യങ്ങളിലും കാര്യങ്ങൾ കൈവിട്ടു പൊയിക്കൊണ്ടിരിക്കുവാണ്. അപ്പോ കട്ടയ്ക്ക് വീട്ടീ തന്നെ കുത്തിയിരുന്ന് കഴിഞ്ഞാൽ നമുക്ക് കുറച്ച് ദിവസത്തിനുള്ളിൽ കൊറോണയെ പിടിച്ച് കെട്ടാൻ പറ്റും.
അപ്പോ നമ്മളെല്ലാവരും നമ്മുടെ ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ, നമ്മുടെ പൊലീസുകാർ പറയുന്ന കാര്യങ്ങൾ വ്യക്തമായിട്ട് അനുസരിക്കുക.’ ‘വീട്ടി തന്നെ കുത്തിയിരിക്കുക, നമ്മൾ കാരണം ആർക്കും ഈ കൊവിഡ് പടരാതെ നോക്കുക. തോൽക്കില്ല കേരളം.’ കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
Comments are closed.