Times Kerala

ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്‌കി വിവാദം പുറംലോകത്തെ അറിയിച്ച അമേരിക്കൻ സിവിൽ സർവന്റ് ലിൻഡ ട്രിപ്പ് അന്തരിച്ചു

Linda Tripp

ന്യൂയോർക്ക്: ലോകത്ത് തന്നെ ഏറെ കോളിളക്കം സൃഷ്‌ടിച്ച ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്‌കി വിവാദം പുറംലോകത്തെ അറിയിച്ച അമേരിക്കൻ സിവിൽ സർവന്റ് ലിൻഡ ട്രിപ്പ് അന്തരിച്ചു. 70 വയസായിരുന്നു. പാൻക്രിയാറ്റിക് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായി താൻ നടത്തിയ സംഭാഷണങ്ങൾ ലിൻഡ റെക്കാഡ് ചെയ്ത് പുറത്ത് വിടുകയായിരുന്നു.

ഇതോടെയാണ് പിന്നീടങ്ങോട്ട് ലോകം ചർച്ച ചെയ്ത ക്ലിന്റൺ – ലെവിൻസ്‌കി ലൈംഗിക വിവാദം പുറംലോകം അറിയുന്നത്. 1998ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾക്കാണ് ലിൻഡ നടത്തിയ വെളിപ്പെടുത്തലുകൾ വഴിതെളിച്ചത്.

Related Topics

Share this story