വാഹന ഗതാഗതവും നിരോധിച്ചു
കോവിഡ് വ്യാപനം തടയുന്നതിനയി കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.
വാര്‍ഡുകളില്‍ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും പുറത്ത് /വീടുകള്‍ക്ക് പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്ക്കാന് പാടില്ല.
Comments are closed.