Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോഡ്‌ജില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി

തൊടുപുഴ: ലോഡ്‌ജില്‍ തനിച്ച് താമസിച്ചിരുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടവെട്ടി സ്വദേശി സഫിയ (52) യാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.
പലവിധ രോഗബാധിതയായ ഇവര്‍ മാസങ്ങളായി കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിൽ പ്രവര്‍ത്തിക്കുന്ന ലോറി സ്‌റ്റാന്‍ഡിന്‌ സമീപമുള്ള ലോഡ്‌ജിലായിരുന്നു താമസം.

നഗരസഭയിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്ന്‌ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. ബുധനാഴ്‌ച ഇവര്‍ താമസിച്ചിരുന്ന മുറി തുറക്കാത്തതിനെ തുടര്‍ന്ന്‌ ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുറി തുറന്നപ്പോഴാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടത്‌. മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി.

You might also like

Comments are closed.