കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് കോംപ്ലക്സും അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കൃഷി ഓഫീസ്, വില്ലേജ് ഓഫീസ് കാന്റീൻ, കമ്മ്യൂണിറ്റി കിച്ചൻ മുതലായ സ്ഥാപനങ്ങളും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി.
സ്ഥലം എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ പാണഞ്ചേരി പഞ്ചായത്ത് അണുവിമുക്തമാക്കാൻ തീരുമാനിച്ചത്.
ഇതോടൊപ്പം ജനങ്ങൾ കൂടുതൽ വന്നുപോകുന്ന പട്ടിക്കാട് ബസ് സ്റ്റോപ്പ് പരിസരവും പോലീസ് സ്റ്റേഷൻ പരിസരവും അണുവിമുക്തമാക്കി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത നേതൃത്വം വഹിച്ചു.
You might also like
Comments are closed.