കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണ്‍ ദിനങ്ങളിലൂടെ കടന്നു പോകുകയാണ്. ഈ സാഹചര്യത്തിൽ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ വിവാഹം ആഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
നേരത്തെ നിശ്ചയിച്ച തിയതില്‍ അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എന്നാലിപ്പോള്‍ ആ തീരുമാനവും മാറ്റിയിരിക്കുകയാണ്.
Comments are closed.