തൃശ്ശൂർ: തൃശ്ശൂർ അരിമ്പൂരിൽ കൊയ്ത്ത് യന്ത്രത്തിൻറെ ഡ്രൈവർമാരെ പൊലീസ് മർദിച്ചു. ആവശ്യമായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് കൊയ്ത്ത് തൊഴിലാളികളുടെ പരാതി.
കൊയ്ത്ത് പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. വലപ്പാട് എസ്ഐയുടെ നേതൃത്വത്തിലാണ് മർദ്ദനമെന്ന് തൊഴിലാളികൾ പറഞ്ഞു. പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നാണ് തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി.
Comments are closed.