Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക് ഡൗൺ;വനം വകുപ്പ് പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്ന് ഡിഎഫ്ഒ

കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശമനുസരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസും തൃശൂർ ഡിവിഷന് കീഴിലുളള റേഞ്ച് ഫോറസ്റ്റ് ഓഫീസുകളും എല്ലാ പ്രവർത്തി ദിവസവും തുറന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ രഞ്ചൻ അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഒഴികെയുളള എല്ലാ ഓഫീസ് പ്രവർത്തനങ്ങളും സുഗമമായി നടന്നിട്ടുണ്ട്. ഫോറസ്റ്റ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുകയും വനസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഫോറസ്റ്റ് സ്റ്റേഷനുകളിലും ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ജഡം കൈകാര്യം ചെയ്യുന്നവർക്ക് പിപിഇ കിറ്റുകളും ലഭ്യമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ എല്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ഹെഡ് ക്വാർട്ടേഴ്‌സിൽ തന്നെ തുടരുന്ന് വരികയാണ്. ഫീൽഡിലും ഓഫീസിലും നടത്തേണ്ട പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകിവരുന്നുമുണ്ട്.

You might also like

Comments are closed.