#ജോമോൾ ജോസഫ്
കൊറോണയേക്കാൾ മാരക കൃമികൾ..
ലോകത്തിന്റെ നാനാ ഭാഗത്തോ മറ്റു രാജ്യങ്ങളിലോ ജീവിക്കുന്ന മലയാളികൾക്ക് കൊവിഡ് പിടിപെട്ട് മരിക്കുന്ന വാർത്തകൾ തുടർച്ചയായി വരുന്നു, എന്നാൽ കേരളത്തിൽ കോവിഡ് ബാധിച്ച മനുഷ്യർ ചികൽസയിലൂടെ ഭേദമായി ജീവിതത്തിലേക്ക് തിരികെ വരുന്നു.
ലോകം മുഴുവനും കൊറോണ പടർന്നു പിടിക്കുന്നു, എന്നാൽ കേരളത്തിൽ കൊറോണ വ്യാപനം തടയാനായി. കേരളത്തിൽ കൊറോണ സ്പ്രെഡ് റേറ്റ് കേവലം 0.06% ശതമാനം മാത്രം.
ലോകം മുഴുവനും ആളുകൾ ദിവസവും കോവിഡ് ബാധിച്ച് മരിച്ചു വീഴുന്നു. എന്നാൽ ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ ഇതുവരെ രണ്ടേ രണ്ടു മരണം മാത്രം. അതും മറ്റു രോഗങ്ങൾ കലശലായിരുന്ന രണ്ടേ രണ്ടുപേർ മാത്രം മരണത്തിന് കീഴടങ്ങി.
ലോകത്തിലെവിടെയും എഴുപതോ എൺപതോ വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാൽ ചികിൽസയില്ല, എന്നാൽ കേരളത്തിൽ 88 ഉം 91 ഉം വയസ്സായ കോവിഡ് രോഗികൾ വരെ രക്ഷപെട്ട് തിരികെ ജീവിതത്തിലേക്ക് വരുന്നു.
ഇങ്ങനെ ലോകത്തിന് തന്നെ കേരളം കോവിഡ് ചികിൽസയിൽ മാതൃകയായി മാറുന്നത് കാണുമ്പോൾ പലർക്കും അതങ്ങ് രസിക്കുന്നില്ല..
അതിനിടയിൽ സംസ്ഥാന അതിർത്തിയിൽ മണ്ണുകൊണ്ടിട്ടും അതിർത്തിയടച്ചും കൊന്നുതള്ളിയത് പതിനൊന്നുപേരെ..
അളിയൻ ചത്താലും വേണ്ടില്ല, പെങ്ങടെ കരച്ചിൽ കാണാമല്ലോ എന്ന ചിന്തയിൽ ജീവിക്കുന്ന കുറച്ച് കൃമികൾ കേരളത്തിലുമുണ്ട്..
അത്തരം കൃമികളെ ക്വാറന്റൈൻ ചെയ്താലോ, ഐസൊലേറ്റ് ചെയ്താലോ സാനിറ്റൈസ് ചെയ്താലോ ഇല്ലാതാകില്ല, കാരണം ഒരു സ്പിരിറ്റിനും സോപ്പിനും അവയുടെ പുറത്തെ ആവരണം തകർക്കാനാകില്ല, അത്ര തൊലിക്കട്ടിയാണ് അവക്ക്..
Comments are closed.