Times Kerala

കോവിഡ് പ്രതിരോധം: മാസ്‌ക് നിര്‍മ്മിക്കുന്ന വീഡിയോയുമായി നടി ഹിന ഖാന്‍

 
കോവിഡ് പ്രതിരോധം: മാസ്‌ക് നിര്‍മ്മിക്കുന്ന വീഡിയോയുമായി നടി ഹിന ഖാന്‍

കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണ്‍ ദിനങ്ങളിലൂടെ കടന്നു പോകുകയാണ്. സാനിട്ടൈസററുകളും മാസ്‌കുകളും ഉള്‍പ്പടെയുള്ളവ കൊണ്ട് പ്രതിരോധത്തിനായി നാം ഏവരും ഒറ്റക്കെട്ടായി ശ്രമിക്കുകയും ചെയ്യുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സമൂഹ മാധ്യമത്തില്‍ വന്നപ്പോള്‍ വ്യത്യസ്ഥമായ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി ഹിന ഖാന്‍.

മാസ്‌ക്ക് നിര്‍മ്മിക്കുന്ന വീഡിയോയാണ് ഹിന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന തുണി കൊണ്ടുള്ള മാസ്‌ക്കാണ് ഹിന നിര്‍മ്മിക്കുന്നത്. മാസ്‌ക്ക് ഉണ്ടാക്കേണ്ട രീതിയും വളരെ വ്യക്തമായി നടി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഹിനയുടെ പ്രവർത്തിക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. കുറച്ച് മാസ്‌ക്കുകള്‍ ഞങ്ങള്‍ക്കും അയച്ചു തരൂ എന്ന കമന്റുകളുമായി നടന്‍ അമീര്‍ അലിയയും ആരാധകരും എത്തുന്നുണ്ട്.

Related Topics

Share this story