Times Kerala

കോവിഡ് 19: ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളി നഴ്സ് അടക്കം നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

 
കോവിഡ് 19: ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളി നഴ്സ് അടക്കം നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഡൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇപ്പോൾ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളി നഴ്സ് അടക്കം നാലുപേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം,നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് മലയാളി നഴ്‍സുമാരുടെ നാല് കുട്ടികൾക്ക് അന്തിമ പരിശോധനയിൽ രോഗമില്ലെന്ന് വ്യക്തമായി.ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 മലയാളികൾ അടക്കം 26 ആരോഗ്യ പ്രവർത്തകർക്ക് ആണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഡോക്ടർക്കും ഒരു നഴ്സിനും 2 ജീവനക്കാർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നഴ്സ് മലയാളിയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച 2 മലയാളി നഴ്സുമാരുടെ 4 കുട്ടികൾക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.

Related Topics

Share this story