കോവിഡ് 19 സമൂഹവ്യാപനമുണ്ടാവുകയാണെങ്കിൽ രോഗികളെ ചികിത്സിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ ധാരണ. ഇതനുസരിച്ചുളള മുന്നൊരുക്കങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങി കഴിഞ്ഞു. പ്രഖ്യാപനമുണ്ടായാൽ കോവിഡ്, നോൺ കോവിഡ് എന്നിങ്ങനെ തരംതിരിച്ചാവും ആശുപത്രിയുടെ പ്രവർത്തനം. കോവിഡ് രോഗികൾക്കായി പ്രത്യേക ഒ പി, ഐ പി സംവിധാനം, ഐസിയു, വാർഡുകൾ എന്നിവ ഏർപ്പെടുത്തി. ഐസോലേഷന് വേണ്ടി ആദ്യഘട്ടത്തിൽ 458 ബെഡുകൾ, 35 താൽക്കാലിക ക്യൂബിക്കിളുകൾ എന്നിവയാണൊരുക്കിയത്. രോഗികൾക്കും, ഡോക്ടർമാർക്കും പ്രത്യേക സഞ്ചാരപഥം, ജീവനക്കാർക്ക് പ്രത്യേക മുറികൾ, ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം എന്നിങ്ങിനെ സമഗ്രമായ രീതിയിലാണ് കോവിഡ് ചികിത്സാ ക്രമീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയിലെത്തി ഒരുക്കങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. മികച്ച രീതിയിലാണ് ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുളളതെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ പറഞ്ഞു.
You might also like
Comments are closed.