കൊല്ലം: പുനലൂരില്‍ നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വിളക്കുടി സ്നേഹതീരത്തിന് സമീപത്തെ വീടിന് മുന്നിലാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.കുഞ്ഞ് ആരോഗ്യവതിയാണെന്ന് പൊലീസും ഡോക്ടര്‍മാരും അറിയിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഉടന്‍ ശിശുക്ഷേമസമിതിക്ക് കൈമാറും
You might also like
Comments are closed.