കോഴിക്കോട് താലൂക്കിലെ ചേന്ദമംഗലൂര്‍, മുക്കം, ആനയാംകുന്ന്, കാരമൂല, മുരിങ്ങംപുറായി തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍ , ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തി. വില്പനവില പ്രദർശിപ്പിക്കാത്ത വ്യാപാരികള്‍ക്കും അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ വില വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.
ചില്ലറ വ്യാപാരികളില്‍ നിന്നും അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കത്തു പ്രവര്‍ത്തിക്കുന്ന പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തുകയും കടയുടമക്കെതിരെ നടപടിഎടുക്കുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ. എന്‍.കെ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി. സദാശിവന്, കെ. ബാലകൃഷ്ണന്, ജീവനക്കാരനായ പി. കെ. മൊയ്തീന് കോയ എന്നിവര്‍ പങ്കെടുത്തു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് കര്‍ശന പരിശോധനകള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
You might also like
Comments are closed.