Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോഴിക്കോട് ജില്ലയിൽ സൗജന്യ ഭക്ഷ്യകിറ്റുകളുടെ പാക്കിങ് അന്തിമഘട്ടത്തില്‍; റേഷന്‍ കടകളിലേക്ക് ഇന്നുമുതല്‍ അയക്കും

ജില്ലയില്‍ സൗജന്യ ഭക്ഷ്യകിറ്റുകളുടെ പാക്കിങ് അന്തിമഘട്ടത്തില്‍;റേഷന്‍ കടകളിലേക്ക് ഇന്നു (9.4.2020) മുതല്‍ അയക്കും

കോവിഡ് – 19 ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റുകളുടെ പാക്കിങ് ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്. താലൂക്ക് അടിസ്ഥാനത്തിലാണ് പാക്കിങ് നടക്കുന്നത്. ആദിവാസി കുടുംബങ്ങളടക്കമുള്ള അന്ത്യോദയ അന്ന യോജന (എഎവൈ) റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.

ആദ്യഘട്ടത്തില്‍ 38,943 കിറ്റുകളാണ് ജില്ലയിലെ 4 താലൂക്കുകളിലായി വിതരണം ചെയ്യുക. കോഴിക്കോട് (8,420 കിറ്റുകള്‍), താമരേേശ്ശരി (11,425), കൊയിലാണ്ടി (9,753), വടകര (9,345) താലൂക്കുകളിലെ വിവിധകേന്ദ്രങ്ങളിലാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, വെളിച്ചണ്ണ, തേയില, മല്ലിപ്പൊടി, മുളക്‌പൊടി, ഉലുവ തുടങ്ങി 17 ഇനങ്ങളടങ്ങിയതാണ് ഭക്ഷ്യകിറ്റ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാനുള്ള കിറ്റുകള്‍ വ്യാഴാഴ്ച (9.4.2020) റേഷന്‍ കടകളിലേക്ക് അയച്ചു തുടങ്ങുമെന്ന് സപ്ലൈകോ കോഴിക്കോട് റീജിണല്‍ മാനേജര്‍ എന്‍ രഘുനാഥ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാം. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ അടുത്തഘട്ടത്തില്‍ വിതരണം ചെയ്യും.

ഭക്ഷ്യകിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് കിറ്റുകള്‍ സംഭാവന ചെയ്യുന്നതിനുള്ള സൗകര്യം സപ്ലൈകോയുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.supplycokerala.com എന്ന സൈറ്റില്‍ DONATE MY KIT എന്ന ഓപ്ഷനിലൂടെ കിറ്റ് സംഭാവന ചെയ്യാം.

You might also like

Comments are closed.