
ബ്രസീലിയ: ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരന് കോവിഡ് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതനായ കൗമാരക്കാരൻ ബോവ വിസ്റ്റയിലുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബ്രസീൽ-വെനസ്വേല അതിർത്തിയിലുള്ള ആമസോൺ വനത്തിൽ ജീവിക്കുന്ന ഗോത്രവർഗമാണ് യാനോമമി. ഈ വിഭാഗത്തിൻറെ ജനസംഖ്യ 36,000 താഴെ മാത്രമാണ്. കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളിൽ കോവിഡ് പടരുന്നത് ഭീതി ജനിപ്പിക്കുന്നതാണ്. മൂന്നു ആമസോൺ സ്റ്റേറ്റുകളായി ഇതുവരെ ഏഴു ഗോത്രവിഭാഗക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
Comments are closed.