അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സംബന്ധിച്ച് പൊതു അവബോധവും സംശയ നിവാരണവും ഓൺലൈനിൽ സംഘടിപ്പിച്ചു.
കോവിഡ് 19 രോഗലക്ഷണം, വ്യാപനം, മുൻ കരുതൽ, ഓരോ പൗരനും പാലിക്കേണ്ട കടമകൾ, പഞ്ചായത്തിൻ്റെ കടമകൾ എന്നിവ സംബന്ധിച്ച് ക്ലാസെടുത്തു .
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ
സീനിയർ കൺസൾട്ടൻ്റ് ഡോ.മഹേഷ് ബി.എസ് ആണ് ക്ലാസ്സ് നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പഞ്ചായത്ത് മെംബർമാരായ ഇ.ടി.അയ്യൂബ്ബ്, പി.പി.ശ്രീധരൻ ,സാഹിർ പുനത്തിൽ ,ആസ്റ്റർ മിംസ് കോർഡിനേറ്റർ മിർസ്വാദ്, ഹുസൈബ് എന്നിവർ സംസാരിച്ചു.
You might also like
Comments are closed.