സർക്കാർ അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ അഴിയൂർ ഗ്രാമപഞ്ചായത്തിലെ
അതിഥി തൊഴിലാളികൾക്ക്
വിതരണം ചെയ്തു . പഞ്ചായത്തിൽ 47 സ്ഥലങ്ങളിലായി താമസിക്കുന്ന 444 അതിഥി തൊഴിലാളികൾക്കാണ് അരിയും ഗോതമ്പും വിതരണം ചെയ്തത്. 258 പേർക്ക് 5 കിലോ അരിയും 186 പേർക്ക് 5 കിലോ ആട്ടയുമാണ് സൗജന്യമായി നൽകിയത്. 2220 കിലോ ഭക്ഷ്യധാന്യം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിലൂടെ സൗജന്യമായി പഞ്ചായത്തിന് സർക്കാർ അനുവദിച്ചിരുന്നു. വില്ലേജ് ഓഫീസറും ആരോഗ്യ വകുപ്പും സംയുക്തമായാണ് അതിഥി തൊഴിലാളികളുടെ വിവരം ശേഖരിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ള ചാരങ്കയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. ജയൻ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെകർ സി.എച്ച്.സജീവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ കെ.പ്രമോദ് കുമാർ, സി.എച്ച് മുജീബ് റഹ്മാൻ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
You might also like
Comments are closed.