Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19; ജാഗ്രതാ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന സേവനങ്ങള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. താഴെ സേവനങ്ങളാണ് വെബ് ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.

1. പരാതികളും അഭ്യര്‍ത്ഥനകളും (Complaints/Request):

ജില്ലയില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കില്‍ ആയവ ജില്ലാഭരണകൂടത്തെ ഈ പോര്‍ട്ടലിലൂടെ അറിയിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ പെട്ട് പോയ കോഴിക്കോട്ടുകാരുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കോഴിക്കോടന്‍ ഹെല്‍പ്‌ഡെസ്‌ക് ജില്ലയില്‍ സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് എന്ത് പ്രശ്‌നവുമായും ജില്ലാ ഭരണകൂടത്തെ ഈ പോര്‍ട്ടലിലൂടെ സമീപിക്കാം.

2. സത്യവാങ്മൂലം (Self Declaration)

അടിയന്തിര സേവനങ്ങള്‍ക്കും ആവശ്യവസ്തുക്കള്‍ക്കുമായി പുറത്തിറങ്ങുന്ന വ്യക്തികള്‍ ആയതു തെളിയിക്കാന്‍ ഒരു സത്യവാങ്മൂലം കൈയില്‍ കരുത്തേണ്ടതുണ്ട്. വാഹനത്തിന്റെ വിശദാംശങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിലേക്കു ലഭിക്കുന്ന എസ്.എം.എസ്സില്‍ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

3. വളന്റിയര്‍ റെജിസ്‌ട്രേഷന്‍ (Volunteer Registration) :

സംസ്ഥാനസര്‍ക്കാരിന്റെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് ഈ പോര്‍ട്ടലിലൂടെ സന്നദ്ധസേനയിലേക്കു ചേരാനുള്ള ഫോം പൂരിപ്പിച്ചു നല്‍കാം. സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ മുന്‍പ് പേര് നല്‍കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല.

You might also like

Comments are closed.