Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊറോണ ; ബീജിംഗ് മോട്ടോര്‍ ഷോ മാറ്റിവച്ചു

കൊറോണ വൈറസിനെ തുടർന്ന് ഈ മാസം നടക്കാനിരുന്ന ബീജിംഗ് മോട്ടോര്‍ ഷോ മാറ്റിവച്ചു . പുതിയ തീയതി സെപ്റ്റംബര്‍ 26 മുതല്‍ 2020 ഒക്ടോബര്‍ 5 വരെ നടക്കും. ഏപ്രില്‍ 21 ന് പരിപാടി ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വൈറസ് മൂലം ഉണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്തതാണ് ഷോ മാറ്റിവച്ചത് . ഡെട്രോയിറ്റ്, പാരീസ്, ന്യൂയോര്‍ക്ക്, ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് എന്നിവയുള്‍പ്പെടെ മറ്റു പല മോട്ടോര്‍ ഷോകളും കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ മാറ്റിവച്ചിരുന്നു.

2018 ലും 2019 ലും തുടര്‍ച്ചയായ രണ്ട് മാര്‍ക്കറ്റ് ഡ്രോപ്പുകളില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന ചൈനീസ് കാര്‍ വ്യവസായത്തിന് തിരിച്ചടിയാണ് ഷോ നീട്ടിവെക്കുന്നത് . ബീജിംഗ്, ഷാങ്ഹായ് മോട്ടോര്‍ ഷോകള്‍ രണ്ടും അന്തര്‍‌ദ്ദേശീയ പ്രാധാന്യമുള്ളതാണ് . ഓരോ വര്‍ഷവും 8,00,000 സന്ദര്‍ശകരെ ബീജിംഗിന് എത്തുന്നുണ്ട്- അവരില്‍ 5,500 പേര്‍ വിദേശത്തുനിന്നും – 14 പ്രദേശങ്ങളില്‍ നിന്നുള്ള 1,200 ഓളം എക്സിബിറ്റര്‍മാര്‍ക്കും ആതിഥേയത്വം വഹിക്കുന്ന വലിയ ഒരു ഷോ ആണിത് .

You might also like

Comments are closed.