കോന്നി : പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിയുടെ വീടാക്രമിച്ച കേസില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . തണ്ണിത്തോട് മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന് (43), അശോക് ഭവനത്തില്‍ അജേഷ് (46) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത് . പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു .
തണ്ണിത്തൊട്ടിലെ വീട്ടില്‍ വിദ്യാര്‍ഥിനി നിരീക്ഷണത്തിലിരിക്കുമ്പോള്‍ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിന് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുണ്ടായ ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നല്കി . തുടര്‍ന്ന് രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവര്‍ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു . സംഭവത്തില്‍ ആറു പേര്‍ക്കെതിരേയാണ് കേസെടുത്തത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു.
Comments are closed.