Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രോ​ഗവിമുക്തയായി, ഇനി നിയമനടപടിയിലേക്ക് ; കനിക കപൂറിനെ ലക്നൗ പൊലീസ് ചോ​ദ്യം ചെയ്യും

കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തയായ ​ഗായിക കനിക കപൂറിനെ പൊലീസ് ചോ​ദ്യം ചെയ്യും . ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത് . 14 ദിവസത്തെ സമ്പര്‍ക്കവിലക്കിന് ശേഷമായിരിക്കും ചോദ്യം ചെയ്യൽ . ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെ​ഗറ്റീവായത് .സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂറിനെ ചികിത്സിച്ചത് .

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരം കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം വ്യാപിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്.
മാര്‍ച്ച്‌ 20നാണ് കനികയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത് . ലണ്ടനില്‍ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത് . തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു .

You might also like

Comments are closed.