സന: യമനില്‍ രണ്ടാഴ്ചത്തേക്ക് സൗദി സഖ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍ . വടക്കന്‍ യമനിലെ മാരിബ് നഗരത്തിലാണ് ഹൂതികള്‍ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത് . വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹൂതികളുടെ ആക്രമണം .
സൗദി സ്റ്റേറ്റ് ടെലിവിഷനാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത് . യമന്‍ തലസ്ഥാന നഗരമായ സനയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം ദൂരെയാണ് മാരിബ് നഗരം.വ്യാഴാഴ്ച രാത്രി മുതലാണ് സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുക . കാറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
Comments are closed.