Times Kerala

ലോക ഇലവനെ പ്രഖ്യാപിച്ച് ഷഹീദ് അഫ്രീദി; ഇന്ത്യയിൽ നിന്നും ഒരേ ഒരു താരം മാത്രം പട്ടികയിൽ.!

 
ലോക ഇലവനെ പ്രഖ്യാപിച്ച് ഷഹീദ് അഫ്രീദി; ഇന്ത്യയിൽ നിന്നും ഒരേ ഒരു താരം മാത്രം പട്ടികയിൽ.!

കറാച്ചി: ലോക ഇലവനെ പ്രഖ്യാപിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ്‌ താരം ഷഹീദ് അഫ്രീദി. ഏകദിന ടീമിനെയാണ് അഫ്രീദി ട്വിറ്ററിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്താൻ താരങ്ങൾക്ക് ആധിപത്യം നൽകിയ ടീമിൽ ഇന്ത്യയില്‍ നിന്നും ഒരേയൊരു താരത്തെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ക്രിക്കറ്റ്‌ ദൈവം സാക്ഷാൽ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അഫ്രീദിയുടെ ലോക ഇലവനിൽ ഇടം പിടിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരം.

പാകിസ്താന്റെ മുന്‍ താരം സയിദ് അന്‍വറും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാൻ ആദം ഗില്‍ക്രിസ്റ്റുമാണ് ലോക ഇലവന്റെ ഓപ്പണ്‍മാര്‍. അന്‍വറിനെ കൂടാതെ ഇന്‍സമാം ഉള്‍ ഹഖ്, റഷീദ് ലത്തീഫ്, വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരും ടീമിലുണ്ട്. റഷീദ് ലത്തീഫാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പർ.

പാകിസ്താൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്. ഗില്‍ക്രിസ്റ്റിനു പുറമെ, റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരും ഓസ്‌ട്രേലിയയില്‍ നിന്നു ലോക ഇലവനിലെത്തി. ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസാണ് ടീമിലെ മറ്റൊരു താരം.

Related Topics

Share this story