Times Kerala

അമിതമായി ഉറക്കഗുളിക കഴിച്ചു: നടി മനോരമയുടെ മകന്‍ ആശുപത്രിയില്‍ ; മദ്യം കിട്ടാത്തതിനെ തുടർന്നെന്ന് സംശയം

 
അമിതമായി ഉറക്കഗുളിക കഴിച്ചു: നടി മനോരമയുടെ മകന്‍ ആശുപത്രിയില്‍ ; മദ്യം കിട്ടാത്തതിനെ തുടർന്നെന്ന് സംശയം

ലോക്ഡൗണിനിടയില്‍ നടി മനോരമയുടെ മകന്‍ ഭൂപതിയെ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച്‌ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളില്‍ അഭിനയിച്ച നടി 2015ലാണ് അന്തരിച്ചത്.

Related Topics

Share this story