Times Kerala

കോവിഡ് ഭീതി: നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് കഴുകി ഉണക്കാനിട്ട് ​ഗ്രാമവാസികൾ

 
കോവിഡ് ഭീതി: നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് കഴുകി ഉണക്കാനിട്ട് ​ഗ്രാമവാസികൾ

മൈസൂരു: കൊറോണ വൈറസ് ഭീതിയെ തുടർന്ന് നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്നും അതിനാലാണ് ഇത്തരത്തിനോട്ടുകൾ ഉപയോഗിക്കുന്നതെന്നും ​ഗ്രാമവാസിയായ ബോറെ ​ഗൗഡ വ്യക്തമാക്കി.’

Related Topics

Share this story