Times Kerala

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ; പൂജാരി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്

 
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജ; പൂജാരി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്

പെരിന്തല്‍മണ്ണ: കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തില്‍ ഭക്തരെ പങ്കെടുപ്പിച്ചു പൂജ നടത്തിയതിനും ആരാധനക്കെത്തിയതിനും ആറ് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ കൂടുതല്‍പ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.

Related Topics

Share this story