Times Kerala

കോവിഡ് : രണ്ട് ആഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി സഖ്യം

 
കോവിഡ് : രണ്ട് ആഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി സഖ്യം

റിയാദ്: യെമനില്‍ ഹൂത്തിവിമതർക്കെതിരെ രണ്ട് ആഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി  സഖ്യം.കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാതരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സഖ്യത്തിന്റെ തീരുമാനം. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story