ഇറ്റലിയിലെ രണ്ടുതവണ ഒളിമ്ബിക് 800 മീറ്റര്‍ ഫൈനലിസ്റ്റും മുന്‍ യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യനുമായ ഡൊണാറ്റോ സാബിയ കോവിഡ് ബാധയെ തുടർന്ന്അന്തരിച്ചു .56 വയസ്സായിരുന്നു . ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയാണ് ഇക്കാര്യം ബുധനാഴ്ച അറിയിച്ചത് . തെക്കന്‍ ഇറ്റാലിയന്‍ പ്രദേശമായ ബസിലിക്കറ്റയിലെ പൊട്ടന്സയിലെ സാന്‍ കാര്‍ലോ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു സബിയ .
1984 ല്‍ ലോസ് ഏഞ്ചല്‍സിലെ 800 മീറ്ററില്‍ സബിയ അഞ്ചാമതും നാല് വര്‍ഷത്തിന് ശേഷം സിയോളില്‍ ഏഴാമതും ഫിനിഷ് ചെയ്തു . 1984 ല്‍ യൂറോപ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ മത്സരത്തില്‍ സ്വര്‍ണം നേടി . വൈറസ് ബാധിച്ച് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഒളിമ്ബിക് ഫൈനലിസ്റ്റാണ് ഇദ്ദേഹമെന്ന് ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റി പറയുന്നു .
Comments are closed.