റിയാദ്: യമനില്‍ ഹൂതിവിമതരുമായുള്ള പോരാട്ടത്തിന് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി സഖ്യം . എന്ന് രാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം . സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ നിർദേശത്തിന് പിന്നാലെയാണ് തീരുമാനം .
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎന്നിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട് . ഇതിനായി യുഎന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു . ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments are closed.