പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ചയാളുടെ വളര്‍ത്തുന്ന നായയും നിരീക്ഷണത്തിൽ . കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത് . ദുബായില്‍ നിന്ന് മാര്‍ച്ച് 22-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . പ്രകടമായ രോഗലക്ഷണങ്ങൾ ഇയാളിൽ ഉണ്ടായിരുന്നല്ല . സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിരീക്ഷത്തിലുള്ള സമയത്താണ് വളര്‍ത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത് . കടുവകള്‍ക്കും മറ്റും മനുഷ്യസമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത് .
Prev Post
You might also like
Comments are closed.