Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലഖ്നോയിലെ ആശുപത്രിയിൽ വൻ തീപിടിത്തം

ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്നോയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ചു . കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റി കെട്ടിടത്തിന്‍റെ രണ്ടാം നിലയ്ക്കാണ് തീപിടുത്തമുണ്ടായത് . ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

ബുധാനാഴ്ച രാത്രിയോടെ ട്രോമകെയര്‍ വിഭാഗവും എല്ലുരോഗ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഭാഗത്തെ ലിഫ്റ്റിന് സമീപത്തായിരുന്നു അപകടം.

തീപിടിത്ത വിവരം അറിഞ്ഞതിന് പിന്നാലെ രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് ട്രോമ കെയറിന്‍റെ ചുമതലയുള്ള ഡോ. സന്ദീപ് തിവാരി വ്യക്തമാക്കി.

അഗ്നിശമനസേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത് .

You might also like

Comments are closed.