ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രാംബാനില് മൂന്ന് വയസുകാരിയെ പതിനെട്ടുകാരന് ബലാത്സംഗം ചെയ്തു . സംഭവത്തില്‍ പവന് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ പവന് സിംഗ് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി കരയുന്നത് കേട്ട് അമ്മ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് പവനെ പിടികൂടുകയായിരുന്നു.
പവനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments are closed.