ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയിലെ 20 സ്ഥലങ്ങള്‍ പൂര്‍ണമായി അടയ്ക്കുന്നു . കോവിഡ് തീവ്രമേഖലകളാണ് അടച്ചു പൂട്ടുന്നത് . മറ്റുസ്ഥലങ്ങളില്‍ വീടിന് പുറത്ത് ഇറങ്ങാന്‍ മാസ്ക്കും നിര്‍ബന്ധമാക്കി കേജരിവാള്‍ സര്‍ക്കാര്‍ .
മര്‍കസ് മസ്ജിദ്, നിസാമുദ്ദീന്‍ ബസ്തി, ദ്വാരകയിലെ ഷാജഹാനാബാദ് സൊസൈറ്റി, മയൂര്‍ വിഹാര്‍, പട്പര്ഗഞ്ച്, മാല്‍വിയ നഗര്‍, സംഗം വിഹാര്‍, സീമാപുരി, വസുന്ധര എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്ഡന് തുടങ്ങിയ സ്ഥലങ്ങളാണ് പൂർണമായും അടയ്ക്കുന്നത്.
മാസ്ക്ക് ധരിക്കുന്നത് കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും . അതിനാല്‍ വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ് . തുണി കൊണ്ടുള്ള മാസ്ക്കുകളും ധരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നിർദേശിച്ചു.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
Comments are closed.